ടെക്സസിൽ വെടിവയ്പ്; മലയാളി കൊല്ലപ്പെട്ടു
10:53 AM Nov 18, 2021 | Deepika.com
ടെക്സസ്: അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവയ്പിൽ മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന് മാത്യു ആണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയാണ് വെടിവയ്പുണ്ടായത്. അക്രമി രക്ഷപ്പെട്ടു.