ഭൂ​ട്ടാ​ൻ പ്ര​ദേ​ശ​ങ്ങ​ൾ കൈ​യ​ട​ക്കി വി​ല്ല​ക​ൾ നി​ർ​മി​ച്ച് ചൈ​ന; ഇ​ന്ത്യ​യ്ക്ക് വെ​ല്ലു​വി​ളി

09:35 AM Nov 18, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഭൂ​ട്ടാ​ൻ പ്ര​ദേ​ശ​ങ്ങ​ൾ കൈ​യ​ട​ക്കി വി​ല്ല​ക​ൾ നി​ർ​മി​ച്ച് ചൈ​ന. ഭൂ​ട്ടാ​നി​ൽ നാ​ല് വി​ല്ല​ക​ളാ​ണ് ചൈ​ന ഒ​രു വ​ർ​ഷം കൊ​ണ്ട് നി​ർ​മി​ച്ച​ത്. സാറ്റ്‌ലൈറ്റ് ചി​ത്ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു വി​ദ​ഗ്ധ​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

നൂ​റ് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ലാ​ണ് ചൈന കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 2017ൽ ​ഇ​ന്ത്യ​യും ചൈ​നീ​സ് സൈ​ന്യ​വും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ ഡോ​ക്‌ലാ​മി​നു സ​മീ​പ​മാ​ണ് ചൈ​ന​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യ്ക്കും ചൈ​ന​യ്ക്കും ഭൂ​ട്ടാ​നും ത​ന്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ള്ള മേ​ഖ​ല​കൂ​ടി​യാ​ണി​ത്.

2017നു​ശേ​ഷം ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ന്ന് ചൈ​ന ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടി റോ​ഡ് നി​ർ​മി​ച്ചി​രു​ന്നു. ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന പോ​യി​ന്‍റ് കൂ​ടി​യാ​ണി​ത്. ഭൂ​ട്ടാ​നി​ലെ ചൈ​നീ​സ് നി​ർ​മാ​ണ​ങ്ങ​ൾ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

2020 മേ​യ്ക്കും 2021 ന​വം​ബ​റി​നും ഇ​ട​യി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്.