അ​നു​പ​മ​യ്ക്ക് ആ​ശ്വാ​സം; കു​ട്ടി​യെ തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വ്

08:24 AM Nov 18, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യ​റി​യാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ന​ട​പ​ടി. കു​ഞ്ഞി​നെ അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി (സി​ഡ​ബ്ല്യൂ​സി). ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് സി​ഡ​ബ്ല്യൂ​സി ഉ​ത്ത​ര​വ് കൈ​മാ​റി.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്. നി​ല​വി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ദ​മ്പ​തി​ക​ൾ​ക്കൊ​പ്പ​മാ​ണ് കു​ഞ്ഞു​ള്ള​ത്. കു​ടും​ബ​ക്കോ​ട​തി ശ​നി​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി. ഉ​ത്ത​ര​വ് കൈ​പ്പ​റ്റാ​ൻ ഇ​ന്ന് രാ​വി​ലെ 11 ന് ​ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് മു​മ്പി​ലെ​ത്ത​ണ​മെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ അ​നു​പ​മ​യ്ക്കു നി​ർ​ദേ​ശം ല​ഭി​ച്ചു.

എ​ന്നാ​ൽ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കും​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് അ​നു​മ​പ പ​റ​ഞ്ഞു. നാ​ളെ മ​റ്റൊ​രു കു​ട്ടി​ക്കും ദു​ര​നു​ഭ​വം ഉ​ണ്ടാ​ക​രു​ത്. കു​റ്റ​ക്കാ​രാ​യ​വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മാ​റ്റു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണം. അ​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കു​ഞ്ഞി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ശി​ശു​ക്ഷേ​മ സ​മി​തി ഉ​ട​ൻ തു​ട​ക്കം കു​റി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കേ​ര​ള​ത്തി​ലെ​ത്തി​ച്ച് കു​ഞ്ഞി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന.