ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ ത​ട്ട​ക​ത്തി​ൽ ടി​ഡി​പി​ക്ക് അ​ടി​തെ​റ്റി

04:45 AM Nov 18, 2021 | Deepika.com
അ​മ​രാ​വ​തി: മു​ൻ ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ ത​ട്ട​ക​മാ​യ കു​പ്പം മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി​ഡി​പി​ക്ക് വ​ൻ പ​രാ​ജ​യം. ചി​റ്റൂ​ർ ജി​ല്ല​യി​ലെ കു​പ്പ​ത്തെ 25 വാ​ർ​ഡു​ക​ളി​ൽ 19 എ​ണ്ണവും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് വി​ജ​യി​ച്ചു.

ആ​റി​ട​ത്തു മാ​ത്ര​മാ​ണ് ടി​ഡി​പി​ക്കു വി​ജ​യി​ക്കാ​നാ​യ​ത്. കു​പ്പം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തെ​യാ​ണു നാ​യി​ഡു പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണു കു​പ്പ​ത്ത് ടി​ഡി​പി തോ​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും ടി​ഡി​പി ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.

നെ​ല്ലൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ആ​കെ​യു​ള്ള 46 വാ​ർ​ഡു​ക​ളും വൈ​എ​സ്ആ​ർ​സി വി​ജ​യി​ച്ചു. കൃ​ഷ്ണ ജി​ല്ല​യി​ലെ ജ​ഗ​യ്യ​പേ​ട്ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലും വൈ​എ​സ്ആ​ർ​സി വി​ജ​യം നേ​ടി. പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച കോ​ണ്ട​പ്പ​ള്ളി ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം ടി​ഡി​പി ആ​ശ്വാ​സ​ജ​യം നേ​ടി. ഒ​രു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണു ടി​ഡി​പി ഭ​ര​ണം പി​ടി​ച്ച​ത്.