ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ പത്തൊമ്പത് വയസുകാരിയെ ആൺസുഹൃത്ത് വെടിവച്ച് കൊന്നു. വിവാഹം കഴിക്കാമെന്ന വാക്ക് പാലിച്ചില്ലെന്ന് പറഞ്ഞാണ് കൊലപാതകം. സംഭവത്തിൽ രാജ്നീഷ് എന്ന യുവാവ് അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
രാജ്നീഷുമായുള്ള ബന്ധത്തിൽ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതിൽ പ്രകോപിതനായ രാജ്നീഷ് പെൺകുട്ടിയും സഹോദരനും ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴി തടഞ്ഞുനിർത്തി. തുടർന്നു സഹോദരനെ ചവിട്ടി വീഴ്ത്തിയ ശേഷം പെൺകുട്ടിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പെൺകുട്ടിയുടെ അടിവയറ്റിലും കഴുത്തിലുമാണ് വെടിയേറ്റത്.
രാജ്നീഷ് അഞ്ച് പ്രവാശ്യം പെൺകുട്ടിയുടെ നേരെ വെടിയുതിർത്തുവെന്ന് സഹോദരൻ പറയുന്നു. പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ടു പോവുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തിരുന്നുവെന്നും സഹോദരൻ പോലീസിനോട് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വിവാഹം കഴിക്കാമെന്ന വാക്ക് തെറ്റിച്ചു; 19കാരിയെ ആൺ സുഹൃത്ത് വെടിവച്ചു കൊന്നു
10:17 PM Nov 17, 2021 | Deepika.com