കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; കു​ൽ​ഗാ​മി​ൽ നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു, ബാ​രാ​മു​ള്ള​യി​ലും ഭീ​ക​രാ​ക്ര​മ​ണം

06:39 PM Nov 17, 2021 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ൽ ര​ണ്ട് ഏ​റ്റു​മു​ട്ട​ലു​ക​ളി​ലാ​ണ് നാ​ല് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. കു​ൽ​ഗാ​മി​ലെ പോം​ഭാ​യി, ഗോ​പാ​ൽ​പ്പോ​ര എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. ഭീ​ക​ര​രി​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി.

ല​ഷ്‌​ക​ര്‍-​ഇ-​തൊ​യ്ബ​യു​ടെ അ​നു​ബ​ന്ധ സം​ഘ​ട​ന​യാ​യ ടി​ആ​ര്‍​എ​ഫി​ന്‍റെ ക​മാ​ൻ​ഡ​ർ അ​ഫാ​ഖ് സി​ക്ക​ന്ത​റും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഗോ​പാ​ൽ​പ്പോ​ര​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇ​യാ​ളെ വ​ധി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ബാ​രാ​മു​ള്ള​യി​ലും ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ര​ണ്ട് സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് നാ​ട്ടു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സേ​ന തെ​ര​ച്ചി​ൽ തു​ട​ങ്ങി.

അ​തേ​സ​മ​യം, പു​ൽ​വാ​മ​യി​ൽ വ​ൻ ഭീ​ക​രാ​ക്ര​മ​ണ​ശ്ര​മം പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്ഫോ​ട​നം ല​ക്ഷ്യ​മി​ട്ട ര​ണ്ട് ഭീ​ക​ര​രെ ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രി​ൽ നി​ന്ന് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ അ​ട​ക്കം പി​ടി​കൂ​ടി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.