കും​ബ്ലെ സ്ഥാ​ന​മൊ​ഴി​ഞ്ഞു; സൗ​ര​വ് ഗാം​ഗു​ലി ഐ​സി​സി ക്രി​ക്ക​റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ

05:53 PM Nov 17, 2021 | Deepika.com
ദു​ബാ​യ്: ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റും മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​നു​മാ​യ സൗ​ര​വ് ഗാം​ഗു​ലി​യെ ഐ​സി​സി ക്രി​ക്ക​റ്റ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ചു. മു​ന്‍ ഇ​ന്ത്യ​ന്‍ താ​ര​വും പ​രി​ശീ​ല​ക​നു​മാ​യി​രു​ന്ന അ​നി​ല്‍ കും​ബ്ലെ​യ്ക്ക് പ​ക​ര​മാ​ണ് ഗാം​ഗു​ലി​യെ നി​യ​മി​ച്ച​ത്.

ക്രി​ക്ക​റ്റ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യി മൂ​ന്ന് വ​ര്‍​ഷ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് കും​ബ്ലെ സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഗാം​ഗു​ലി​യെ ഐ​സി​സി പു​രു​ഷ ക്രി​ക്ക​റ്റ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ച​തെ​ന്ന് ഐ​സി​സി പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

2019 ഒ​ക്ടോ​ബ​റി​ലാ​ണ് ഗാം​ഗു​ലി ബി​സി​സി​ഐ​യു​ടെ ത​ല​പ്പ​ത്തെ​ത്തു​ന്ന​ത്. 2015-നും 2019-​നും ഇ​ട​യി​ല്‍ ബം​ഗാ​ള്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അ​ദ്ദേ​ഹം.