പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പ്രതിയുടെ രേഖാചിത്രം പോലീസ് തയാറാക്കി. ഇന്നു വൈകിട്ടോടെ ഇയാളുടെ രേഖാചിത്രം പുറത്തുവിടും.
അതേസമയം, കൊലയാളികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾക്കായി കോയമ്പത്തൂരിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് സൂചന.
തിങ്കളാഴ്ചയാണ് സജിത്തിനെ പട്ടാപ്പകൽ നടുറോഡിൽ ഭാര്യയുടെ മുന്നിലിട്ടു വെട്ടിക്കൊന്നത്. കാറിലെത്തിയ നാലംഗസംഘം ഇവരുടെ ബൈക്ക് ഇടിച്ചുവീഴ്ത്തി ഭാര്യയെ വലിച്ചുമാറ്റിയശേഷമാണ് തലങ്ങും വിലങ്ങും വെട്ടിയത്. സംഭവത്തിനു പിന്നിൽ എസ്ഡിപിഐക്കാരാണെന്നു ബിജെപി ആരോപിച്ചിരുന്നു.
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ഒരു പ്രതിയുടെ രേഖാചിത്രം പുറത്തുവിടും
04:37 PM Nov 17, 2021 | Deepika.com