കോട്ടയം: മീനച്ചിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം ഉണ്ടായി. ഇന്ന് ഉച്ചക്ക് 12 കഴിഞ്ഞപ്പോഴാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൂവരണിയിൽ ഭൂചലന സമാനമായ മുഴക്കമാണ് അനുഭവപ്പെട്ടത്.
തീക്കോയി, പനയ്ക്കപ്പാലം, ഇടമറ്റം, അരുണാപുരം, ഭരണങ്ങാനം, പാലാ, കാഞ്ഞിരമറ്റം മേഖലകളിലും മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. മുഴക്കം കേട്ടതായും ശാസ്ത്രീയമായ സ്ഥിരീകരണമില്ലെന്നും മീനച്ചിൽ തഹസിദാർ എസ്.ശ്രീജിത്ത് പറഞ്ഞു.
മീനച്ചിൽ താലൂക്കിൽ ഭൂചലനം..? ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടതായി നാട്ടുകാർ
03:03 PM Nov 17, 2021 | Deepika.com