ജയ്പുർ: ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പരയിൽ നിന്നും ന്യൂസിലൻഡ് ഓൾറൗണ്ടർ കെയിൽ ജാമിസണും പിന്മാറി. ടെസ്റ്റ് പരമ്പരയ്ക്കായി തയാറെടുക്കുന്നതിനാണ് ജാമിസണ് ഒഴിവായത്. നേരത്തെ കിവീസ് നായകൻ കെയിൻ വില്യംസണും ട്വന്റി-20 പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു.
വില്യംസണിന്റെ അഭാവത്തിൽ പേസ് ബൗളർ ടിം സൗത്തിയാണ് കിവീസിനെ നയിക്കുന്നത്. ഇന്ന് ജയ്പൂരിലാണ് ആദ്യം ട്വന്റി-20. വെള്ളിയാഴ്ച റാഞ്ചിയിലും ഞായറാഴ്ച കോൽക്കത്തയിലും രണ്ടും മൂന്നും മത്സരങ്ങൾ നടക്കും. കാണ്‍പൂരിൽ നവംബർ 25-നാണ് ആദ്യ ടെസ്റ്റ്.
ട്വന്റി-20: ജാമിസണും പിന്മാറി
12:42 PM Nov 17, 2021 | Deepika.com