ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ ഗ്രനേഡാക്രമണം. സിആർപിഎഫ് ജവാന്മാർക്കു നേരെയാണ് ആക്രണം ഉണ്ടായത്.
ആക്രമണത്തിൽ രണ്ട് ജവാന്മാർക്കും രണ്ട് സ്വദേശികൾക്കും പരിക്കേറ്റു. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി.
അതേസമയം ഉറിയിലെ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. പ്രദേശത്ത് സംശയാസ്പദമായ നീക്കം സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ വെടിവയ്പിലാണ് നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയത്. ഇവിടെ സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ബാരാമുള്ളയിൽ ഗ്രനേഡാക്രമണം; സൈനികർക്ക് പരിക്ക്
12:24 PM Nov 17, 2021 | Deepika.com