നി​കു​തി അ​ട​ച്ചി​ല്ല; യു​വ​താ​ര​ങ്ങ​ൾ​ക്കാ​യി എ​ത്തി​ച്ച കാ​ര​വ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

02:57 PM Nov 16, 2021 | Deepika.com
കൊ​ച്ചി: നി​കു​തി അ​ട​ക്കാ​തെ സി​നി​മ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​ച്ചി​രു​ന്ന കാ​ര​വ​നു​ക​ൾ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മ​ല​യാ​ള​ത്തി​ലെ ര​ണ്ടു യു​വ​താ​ര​ങ്ങ​ൾ​ക്കാ​യി എ​ത്തി​ച്ച മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള കാ​ര​വാ​നാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​രു​മ്പ​നം റോ​ഡ​രി​കി​ലെ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.



ഒ​രു വ​ർ​ഷ​ത്തേ​ക്ക് നി​കു​തി ഇ​ന​ത്തി​ൽ ഒ​രു ല​ക്ഷം രൂ​പ​യും പി​ഴ​യും അ​ട​യ്‌​ക്കാ​ൻ വാ​ഹ​ന ഉ​ട​മ​യ്‌​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.