തിരുവനന്തപുരം: പാലക്കാട് കിണാശേരിയിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെടൽ തേടി ബിജെപി നേതാക്കൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും സംഘവുമാണ് രാവിലെ രാജ്ഭവനിൽ എത്തിയത്.
എസ്ഡിപിഐയാണ് കൊലപാതകത്തിന് പിന്നിലെന്നും എൽഡിഎഫ് സർക്കാർ തീവ്രവാദികൾക്ക് കൂട്ടുനിൽക്കുകയാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു. സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പാലക്കാട് കൊലപാതകം: ഗവർണറുടെ ഇടപെടൽ തേടി ബിജെപി
01:07 PM Nov 16, 2021 | Deepika.com