ആദ്യ മത്സരം നടക്കുന്ന ജയ്പൂരിൽ കിവീസിന്റെ 15 അംഗ സംഘത്തിനൊപ്പം വില്യംസണ് എത്തിയിട്ടുണ്ട്. ബുധനാഴ്ചയാണ് ആദ്യ ട്വന്റി-20. പിന്നാലെ വെള്ളിയാഴ്ച രണ്ടാം മത്സരവും (റാഞ്ചി), ഞായറാഴ്ച മൂന്നാം മത്സരവും (കോൽക്കത്ത) നടക്കും.
ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റ കിവീസ് പിന്നാലെ ഇന്ത്യൻ പര്യടനത്തിന് പുറപ്പെടുകയായിരുന്നു. ടൂർണമെന്റിൽ കിവീസിന്റെ ടോപ്പ് സ്കോററായ വില്യംസണ് 216 റണ്‍സ് നേടി.
ഫൈനലിൽ ഓസീസിനെതിരേ നേടിയ 85 റണ്‍സിന്റെ ബലത്തിലാണ് കിവീസ് ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോർ നേടി. മത്സരം എട്ട് വിക്കറ്റിനാണ് കിവീസ് തോറ്റത്.