"ഹി​ന്ദു​ത്വ ചെ​യ്യു​ന്ന​ത് എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ എ​ന്‍റെ വീ​ടി​ന്‍റെ ക​ത്തി​യ​മ​ര്‍​ന്ന വാ​തി​ല്‍ ക​ണ്ടാ​ല്‍ മ​തി'

12:10 PM Nov 16, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ വ​സ​തി​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്. ഹി​ന്ദു​വി​സ​വും ഹി​ന്ദു​ത്വ​യും ര​ണ്ടാ​ണ്. ഹി​ന്ദു​ത്വം ചെ​യ്യു​ന്ന​തെ​ന്താ​ണ് എ​ന്ന് അ​റി​യാ​ന്‍ നൈ​നി​റ്റാ​ളി​ലെ ത​ന്‍റെ വീ​ടി​ന് മു​ന്നി​ലെ ക​ത്തി​യ​മ​ര്‍​ന്ന വാ​തി​ല്‍ ക​ണ്ടാ​ല്‍ മ​തി​യാ​കു​മെ​ന്നാ​ണ് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

ഫോ​ണി​ലൂ​ടെ​യു​ള്ള അ​സ​ഭ്യം പ​റ​യ​ലി​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​ക്ര​മ​ണ​ത്തി​നും പു​റ​മേ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കാ​നും ഹി​ന്ദു​ത്വം ത​യാ​റാ​യി​യെ​ന്നു​മാ​ണ് സ​ല്‍​മാ​ന്‍ ഖു​ര്‍​ഷി​ദ് പ​റ​യു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി അ​ക്ര​മ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ള്‍​ക്ക് താ​ര​ത​മ്യം ഉ​ണ്ടെ​ന്നാ​ണ് താ​ന്‍ പ​റ​ഞ്ഞ​ത്. അ​വ​ര്‍ ഒ​ന്നാ​ണെ​ന്ന​ല്ല താ​ന്‍ പ​റ​ഞ്ഞ​തെ​ന്നും സ​ല്‍​മാ​ന്‍ ഖു​ര്‍​ഷി​ദ് വ്യ​ക്ത​മാ​ക്കി.

ഖു​ർ​ഷി​ദി​ന്‍റെ "സ​ൺ​റൈ​സ് ഓ​വ​ർ അ​യോ​ധ്യ: നേ​ഷ​ൻ​ഹു​ഡ് ഇ​ൻ അ​വ​ർ ടൈം​സ്’​എ​ന്ന പു​സ്ത​ക​ത്തി​ൽ ഹി​ന്ദു​ത്വ ആ​ശ​യ​ത്തെ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ത​യു​മാ​യി താ​ര​ത​മ്യം ചെ​യ്ത​ത് ഏ​റെ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നൈ​നി​റ്റാ​ളി​ലെ ഖു​ർ​ഷി​ദി​ന്‍റെ വ​സ​തി​ക്കു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഖു​ർ​ഷി​ദി​ന്‍റെ വീ​ടി​ന്‍റെ ജ​ന​ൽ​പ്പാ​ളി​ക​ൾ അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു​വെ​ന്നും ഒ​രു വാ​തി​ലി​നു തീ​യി​ട്ടെ​ന്നും നൈ​നി​റ്റാ​ൾ പോ​ലീ​സ് സൂ​പ്ര​ണ്ട് ജ​ഗ​ദീ​ഷ് ച​ന്ദ്ര പ​റ​ഞ്ഞു.