36 പ​വ​ൻ ക​വ​ർ​ന്നു; 20 വ​ർ​ഷ​ത്തിനു​ ശേ​ഷം നാടകീയമായി പി​ടി​യി​ൽ

03:00 PM Nov 16, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ ഇ​രു​പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. ജ​വ​ഹ​ർ ന​ഗ​ർ ച​രു​വി​ളാ​ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ക​ല​കു​മാറി(57)നെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ശാ​സ്ത​മം​ഗ​ല​ത്തു താ​മ​സിച്ചിരു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി സൂ​ര്യ​നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ൽനി​ന്ന് 36 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

1999ൽ ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ്യൂ​സി​യം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. കേസുമായി ബന്ധപ്പെട്ടു നി​ര​വ​ധി മോ​ഷ​ണക്കേ​സ് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഒരു തുന്പും ലഭിച്ചിരുന്നില്ല.

അതേസമയം, അ​ന്വേ​ഷ​ണം ന​ട​ക്ക​വെ സൂ​ര്യ​നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ൽനി​ന്നു ക​ല​കു​മാ​റി​ന്‍റെ ഫിം​ഗ​ർ പ്രി​ന്‍റ് നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്ന് ഇ​യാ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ പ്ര​തി സ്ഥലത്തുനിന്നു മുങ്ങുകയായിരുന്നു. ഇയാളെക്കുറിച്ചു സൂചന ലഭിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ജ​വ​ഹ​ർ​ന​ഗ​ർ, ശാ​സ്ത​മം​ഗ​ലം പ്ര​ദേ​ശ​ത്തു നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യെന്നു ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി. ആ​റു മോ​ഷ​ണ കേ​സു​ക​ൾ തെ​ളി​ഞ്ഞു.



ക്രൈം​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ.​ബി​ജു, എ​സ്ഐ​മാ​രാ​യ പ്ര​താ​പ്കു​മാ​ർ, ക്രി​സ്റ്റ​ഫ​ർ ഷി​ബു, ശോ​ബി​ദ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാൻഡ് ചെ​യ്തു.