മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ൻ സി.​ജി. ദി​ൽ​ജി​ത്ത് അ​ന്ത​രി​ച്ചു

11:32 AM Nov 16, 2021 | Deepika.com
കോ​ട്ട​യം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി.​ജി. ദി​ൽ​ജി​ത്ത് (32) അ​ന്ത​രി​ച്ചു. 24 ന്യൂ​സ് ചാ​ന​ലി​ന്‍റെ കോ​ട്ട​യം ബ്യൂ​റോ ചീ​ഫാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി ദൃ​ശ്യ​മാ​ധ്യ​മ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. കൈ​ര​ളി ടി​വി​യി​ൽ റി​പ്പോ​ർ​ട്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ ഉ​ച്ച​യ്ക്ക് 12ന് ​പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്ന് വൈ​ക്ക​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. സം​സ്കാ​രം വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ട്ടു​വ​ള​പ്പി​ൽ.