ലഡാക്ക്: ലഡാക്കിലെ അതിർത്തിഗ്രാമത്തിൽ മൊബൈൽ സേവനങ്ങൾ ആരംഭിച്ച് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. ചൈനയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ ലഡാക്കിലെ ദെംചോക്കിലാണു ജിയോ 4ജി, ഡേറ്റ സേവനങ്ങൾ ആരംഭിച്ചത്.
ലേയിൽനിന്നുള്ള പാർലമെന്റ് അംഗം ജംയാംഗ് സെറിംഗ് നംഗ്യാൽ ജിയോ 4ജി ടവറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമവാസികൾക്കു പുറമേ സൈനികൾ, ഐടിബിഎ, സഞ്ചാരികൾ എന്നിവർക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്. സമുന്ദ്രനിരപ്പിൽനിന്ന് 13,000 അടി ഉയരത്തിലുള്ള ദെംചോക് ചൈനയുമായുള്ള ഇന്ത്യൻ അതിർത്തിയിലെ അവസാന ലാൻഡ്മാർക്കാണ്.
ലഡാക്കിലെ അതിർത്തിഗ്രാമത്തിൽ റിലയൻസ് ജിയോ
03:29 AM Nov 16, 2021 | Deepika.com