പൊതുസ്ഥലങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കണം: കോടതി

03:01 AM Nov 16, 2021 | Deepika.com
കൊ​​​ച്ചി: പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ലും പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലു​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ 42,337 കൊ​​​ടി​​​മ​​​ര​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. പ​​​ന്ത​​​ളം മ​​​ന്നം ആ​​​യു​​​ര്‍​വേ​​​ദ കോ-​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​നു മു​​​ന്നി​​​ലെ കൊ​​​ടി​​​മ​​​ര​​​ങ്ങ​​​ള്‍ നീ​​​ക്കാ​​​ന്‍ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണ​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ള​​​ജ് മാ​​​നേ​​​ജ്‌​​​മെ​​ന്‍റ് ആ​​​യ മ​​​ന്നം ഷു​​​ഗ​​​ര്‍​മി​​​ല്‍​സ് കോ -​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ലി​​​മി​​​റ്റ​​​ഡ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ യ​​​ഥാ​​​ര്‍ഥ ക​​​ണ​​​ക്ക് ഇ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യോ​​​ളം വ​​​രു​​​മെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. അ​​​ന​​​ധി​​​കൃ​​​ത കൊ​​​ടി​​​മ​​​ര​​​ങ്ങ​​​ളു​​​ടെ കാ​​​ര്യം ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് കാ​​​ണു​​​ന്ന​​​തെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കാ​​​ന്‍ 10 ദി​​​വ​​​സം സ​​​മ​​​യം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

തു​​​ട​​​ര്‍​ന്ന് സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് ഹ​​​ര്‍​ജി ഈ ​​മാ​​സം 24നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. സം​​​സ്ഥാ​​​ന​​​ത്ത് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൊ​​​ടി​​​മ​​​ര​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ച്ച​​​വ​​​ര്‍​ക്ക് ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ അ​​വ നീ​​​ക്കം ചെ​​​യ്യാ​​​മെ​​​ന്നും അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം സ​​​ര്‍​ക്കാ​​​ര്‍ നീ​​​ക്കം ചെ​​​യ്ത് ഭൂ​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ പ്ര​​​കാ​​​രം പി​​​ഴ​​​യ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു.

ഹ​​​ര്‍​ജി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും വ​​​രെ സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ല്‍ പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ലും പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും കൊ​​​ടി​​​മ​​​ര​​​ങ്ങ​​​ളും സ്തൂ​​​പ​​​ങ്ങ​​​ളും സ്ഥാ​​​പി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.