ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: കൂറുമാറ്റക്കാരുടെ കൂട്ടയോട്ടം

02:56 AM Nov 16, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​രെ​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി നേ​താ​ക്ക​ളു​ടെ കൂ​റു​മാ​റ്റം ച​ർ​ച്ച​യാ​കു​ന്നു. വി​വി​ധ രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു ല​ഭി​ച്ച വി​വ​രമ​നു​സ​രി​ച്ച് ഏ​ക​ദേ​ശം 40ന് ​അ​ടു​ത്ത് മു​നി​സി​പ്പ​ൽ കൗ​ണ്‍സി​ല​ർ​മാ​ർ സ്വ​ന്തം പാ​ർ​ട്ടി വി​ട്ട് എ​തി​ർ പാ​ർ​ട്ടി​ക​ളി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്. കോ​ണ്‍ഗ്ര​സി​ൽനി​ന്ന് 23 കൗ​ണ്‍സി​ല​ർ​മാ​ർ മ​റ്റു പാ​ർ​ട്ടി​ക​ളി​ലേ​ക്ക് ചേ​ക്കേ​റി​യ​താ​യാ​ണു റി​പ്പോ​ർ​ട്ട്.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഡ​ൽ​ഹി മു​നിസി​പ്പാ​ലി​റ്റി ഭ​രി​ക്കു​ന്ന ബി​ജെ​പി​യി​ൽ നി​ന്നു കൂ​റു​മാ​റ്റം ന​ട​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യം ഏ​റ്റു വാ​ങ്ങി​യ​പ്പോ​ഴും മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ ബി​ജെ​പി​ക്ക് സാ​ധി​ച്ചി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ വി​ജ​യം നേ​ടി​യ ആം ​ആ​ദ്മി പാ​ർ​ട്ടി കോ​ണ്‍ഗ്ര​സി​നെ പി​ന്നി​ലാ​ക്കി ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യി​രു​ന്നു.

കൂ​റു​മാ​റി​യ നേ​താ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ആം ​ആ​ദ്മി​യി​ൽ ചേ​ർ​ന്ന​താ​യാ​ണ് വി​വ​രം. ഏ​ക​ദേ​ശം 15 പേ​ർ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു​മാ​യി ആം ​ആ​ദ്മി​യി​ൽ ചേ​ർ​ന്നു. ഇ​തി​ൽ കോ​ണ്‍ഗ്ര​സി​ൽനി​ന്ന് ഏ​ഴു പേ​രും ബി​ജെ​പി​യി​ൽ നി​ന്നു നാ​ലു​പേ​രു​മു​ണ്ട്. ഇ​വ​ർ​ക്കുപു​റ​മേ മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു​മാ​യി 20 കൗ​ണ്‍സി​ല​ർ​മാ​രും ആം ​ആ​ദ്മി​യി​ൽ ചേ​ർ​ന്നു.

ക​ഴി​ഞ്ഞ കോ​ർപറേ​ഷ​ൻ തെ​രഞ്ഞെ​ടു​പ്പി​ൽ ആ​കെ​യു​ള്ള 272 സീ​റ്റു​ക​ളി​ൽ 181 സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യാ​ണ് ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത്. ഇ​ത്ത​വ​ണ​യും അ​തേ വി​ജ​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ബി​ജെ​പി​യെ​ന്നും ആ​ദേ​ശ് ഗു​പ്ത പ​റ​ഞ്ഞു. മ​റ്റു പാ​ർ​ട്ടി​ക​ളി​ലെ ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​നിട​യി​ലു​ള്ള അ​ഴി​മ​തി​യാ​ണ് നേ​താ​ക്ക​ൾ ആം ​ആ​ദ്മി​യി​ൽ ചേ​രു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് ദു​ർ​ഗേ​ഷ് പ​ഥ​ക് പ​റ​ഞ്ഞു. അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ തെ​രെ​ഞ്ഞെ​ടു​പ്പ്.