സൂ​ര്യാ​സ്ത​മ​ന​ത്തി​നു ശേ​ഷ​വും ഇ​നി പോ​സ്റ്റു​മാ​ര്‍​ട്ടം ന​ട​ത്താം; അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ

11:11 PM Nov 15, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: സൂ​ര്യാ​സ്ത​മ​ന​ത്തി​നു ശേ​ഷം പോ​സ്റ്റു​മാ​ര്‍​ട്ടം പാ​ടി​ലെ​ന്ന നി​യ​മ​ത്തെ അ​സാ​ധു​വാ​ക്കി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഇ​നി മു​ത​ല്‍ പോ​സ്റ്റു​മാ​ര്‍​ട്ടം രാ​ത്രി​യി​ലും ന​ട​ത്താം. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​യ​ദാ​നം ചെ​യ്യു​ന്ന​തി​ന് പു​തി​യ നി​യ​മം സ​ഹാ​യ​ക​ര​മാ​കും.

വെ​ളി​ച്ച​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്ന​ത്തി​നാ​ലാ​ണ് രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ പോ​സ്റ്റു​മാ​ര്‍​ട്ട​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ വ​ള​ര്‍​ന്ന​തോ​ടെ പ​ഴ​യ നി​യ​മ​ങ്ങ​ള്‍​ക്ക് മാ​റ്റം വേ​ണ​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​ര്‍​വീ​സ​സ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​ക​ള്‍​ക്ക് കൃ​ത്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പാ​ലി​ച്ച് ഏ​ത് സ​മ​യ​വും പോ​സ്റ്റു​മാ​ര്‍​ട്ടം ന​ട​ത്താം. നി​യ​മം ആ​വ​ശ്യ​പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​ല​പാ​ത​കം, ആ​ത്മ​ഹ​ത്യ, ബ​ലാ​ത്സം​ഖം എ​ന്നി​വ നേ​രി​ടു​ക​യോ കാ​ല​പ്പ​ഴ​ക്കം ചെ​ല്ലു​ക​യോ ദ്ര​വി​ച്ച​തോ ആ​യ മൃ​ത ശ​രീ​ര​ങ്ങ​ള്‍ എ​ന്നി​വ രാ​ത്രി പോ​സ്റ്റു​മാ​ര്‍​ട്ടം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

രാ​ത്രി പോ​സ്റ്റു​മാ​ര്‍​ട്ടം ന​ട​ത്തു​മ്പോ​ള്‍ വെ​ളി​ച്ച​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. തെ​ളി​വു​ക​ള്‍ സം​ര​ക്ഷി​ക്കു​ക​യും പോ​സ്റ്റു​മാ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ണ​മാ​യും വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തു​ക​യും വേ​ണം. അ​വ​യ​ദാ​ന​ത്തി​നാ​യു​ള്ള പോ​സ്റ്റു​മോ​ര്‍​ട്ട​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ളി​ലു​ണ്ട്.