കൊച്ചി: പനമ്പിള്ളിനഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ രണ്ടാം പ്രതി യൂസഫ് സിയയെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി തീവ്രവാദ വിരുദ്ധ സേന (എടിഎസ്) യുടെ കസ്റ്റഡിയില്‍ വിട്ടു.
നടി ലീന മരിയാ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്താനായി അധോലോക കുറ്റവാളി രവി പൂജാരിയോട് ആവശ്യപ്പെട്ടത് സിയയാണ്. ഇതുപ്രകാരം 25 കോടി രൂപ ഫോണില്‍ വിളിച്ച് പൂജാരി ആവശ്യപ്പെടുകയായിരുന്നു. ഭീഷണി ഫലിക്കാതായപ്പോള്‍ സിയ വഴി പൂജാരി ബ്യൂട്ടിപാര്‍ലറില്‍ വെടിവയ്പ് നടത്തി.
കേസിലെ തെളിവു ശേഖരണത്തിനായി കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു.
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്: രണ്ടാം പ്രതിയെ എടിഎസ് കസ്റ്റഡിയില്‍ വിട്ടു
09:22 PM Nov 15, 2021 | Deepika.com