ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ യു​ഡി​എ​ഫ് രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി; ചൊ​വ്വാ​ഴ്ച പ​ത്രി​ക ന​ൽ​കും

08:01 PM Nov 15, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്ക് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ഡോ.​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​നെ മ​ത്സ​രി​പ്പി​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ എം​പി അ​റി​യി​ച്ചു. അ​ദ്ദേ​ഹം ചൊ​വ്വാ​ഴ്ച പ​ത്രി​ക ന​ൽ​കും. ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് ഇ​തോ​ടെ മ​ത്സ​രം ഉ​റ​പ്പാ​യി.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. അ​ദ്ദേ​ഹം ഇ​ന്ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി മു​ൻ​പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

ഈ ​മാ​സം 29-നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ചൊ​വ്വാ​ഴ്ച​യാ​ണ് പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള അ​വ​സാ​ന ദി​വ​സം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 17ന്. ​പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 22. 29ന് ​രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് പോ​ളിം​ഗ്.