കനത്ത മഴ; എംജി സര്‍വകലാശാല പരീക്ഷകൾ മാറ്റി
07:03 PM Nov 15, 2021 | Deepika.com
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എംജി സര്‍വകലാശാല ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്ട്രോളര് അറയിച്ചു.