രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ജോ​സ് കെ. ​മാ​ണി പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

05:47 PM Nov 15, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി മു​ൻ​പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ, സി​പി​ഐ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ് ബാ​ബു, മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ൽ, എ.​കെ.​ശ​ശീ​ന്ദ്ര​ൻ, റോ​ഷി അ​ഗ​സ്റ്റി​ൻ, ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, ജോ​ബ് മൈ​ക്കി​ൾ, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ൽ, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ഓ​ഫീ​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഈ ​മാ​സം 29 നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ചൊ​വ്വാ​ഴ്ച​യാ​ണ് പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള അ​വ​സാ​ന ദി​വ​സം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 17ന്. ​പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 22. 29ന് ​രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് പോ​ളിം​ഗ്.