തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ കുടുംബ വീട്ടിൽ മോഷണശ്രമം. ഞായറാഴ്ച രാത്രിയിലാണ് മോഷണശ്രമം നടന്നത്. സ്വർണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ പിടികൂടുകയും ചെയ്തു.
അഞ്ചുതെങ് സ്വദേശി ലോറൻസാണ് ഇവിടെ മോഷ്ടിക്കാനെത്തിയത്. ഇയാൾ വീട്ടിനകത്ത് കടന്ന് അഞ്ച് പവന്റെ സ്വർണമാല കൈക്കലാക്കി. പിന്നീട് പുറത്തിറങ്ങിയെങ്കിലും രക്ഷപെടാനായില്ല. ഇതോടെ നാട്ടുകാരുടെ കൈയിൽ അകപ്പെടുകയായിരുന്നു.
നാട്ടുകാർ തന്നെയാണ് ഇയാളെ പോലീസിൽ ഏൽപ്പിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കള്ളൻ കയറിയത് മന്ത്രിയുടെ വീട്ടിൽ; സ്വർണവുമായി മുങ്ങവെ നാട്ടുകാർ പൊക്കി
04:58 PM Nov 15, 2021 | Deepika.com