ത്രി​പു​ര​യി​ൽ അ​റ​സ്റ്റി​ലാ​യ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം

04:19 PM Nov 15, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ത്രി​പു​ര​യി​ലെ വ​ർ​ഗീ​യ സം​ഘ​ർ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന് അ​റ​സ്റ്റി​ലാ​യ ര​ണ്ടു വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം. ഗോ​മ​തി സി​ജെ​എം കോ​ട​തി​യാ​ണ് ഇ​രു​വ​ർ​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

സ​മൃ​ദ്ധി ശ​കു​നി​യ, സ്വ​ർ​ണ ഝാ ​എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് മ​ത​സ്പ​ർ​ധ വ​ള​ർ​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി ത്രി​പു​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്തി(​വി​എ​ച്ച്പി)​ന്‍റെ പ​രാ​തി​യി​ലാ​യി​രു​ന്നു ന​ട​പ​ടി.

ഡ​ൽ​ഹി​യി​ലേ​ക്കു തി​രി​ച്ചു​പോ​കാ​ൻ ത​യാ​റാ​കു​മ്പോ​ഴാ​ണ് പോ​ലീ​സ് ഹോ​ട്ട​ലി​ലെ​ത്തു​ക​യും ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്ത​ത്. പി​ന്നീ​ട് അ​റ​സ്റ്റും രേ​ഖ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, പോ​ലീ​സ് ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് ഓ​ഫ് ഇ​ന്ത്യ​യും രം​ഗ​ത്തെ​ത്തി. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ നി​രു​പാ​ധി​കം മോ​ചി​പ്പി​ക്ക​ണ​മെ​ന്നും അ​വ​രെ സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത് സം​ബ​ന്ധി​ച്ച് സ​മൃ​ദ്ധി ശ​കു​നി​യ ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്, ട്വീ​റ്റ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ - "ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30ന് ​പൊ​ലീ​സു​കാ​ര്‍ ഹോ​ട്ട​ലി​ല്‍ വ​ന്നു. അ​വ​ര്‍ ഒ​ന്നും പ​റ​ഞ്ഞി​ല്ല. 5.30 റൂം ​ഒ​ഴി​യാ​ന്‍ ശ്ര​മി​ക്ക​വേ ഞ​ങ്ങ​ളെ ത​ട​ഞ്ഞ് ധ​ര്‍​മ​ന​ഗ​ര്‍ സ്റ്റേ​ഷ​നി​ലേ​ക്ക് ചോ​ദ്യം ചെ​യ്യാ​ന്‍ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞു'.

സ്വ​ര്‍​ണ ഝാ​യും ഇ​ത് സം​ബ​ന്ധി​ച്ച് ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. പോ​ലീ​സ് ഇ​ട്ട എ​ഫ്ഐ​ആ​ര്‍ കോ​പ്പി ഇ​വ​ര്‍ ട്വീ​റ്റ് ചെ​യ്തു. 'ഞ​ങ്ങ​ളെ അ​ഗ​ര്‍​ത്ത​ല​യി​ലേ​ക്ക് പോ​കു​ന്ന​ത് ത​ട​ഞ്ഞു, ഹോ​ട്ട​ലി​ന് ചു​റ്റും 16-17 പോ​ലീ​സു​കാ​ര് ഉ​ണ്ട്' ഇ​വ​രു​ടെ ട്വീ​റ്റ് പ​റ​യു​ന്നു.