ന​ടി ശാ​ലു​വി​നെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്നു; പ​രി​ക്കേ​റ്റ താ​രം ആ​ശു​പ​ത്രി​യി​ൽ

04:04 PM Nov 15, 2021 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്ക് താ​രം ശാ​ലു ചൗ​ര​സ്യ​യെ അ​ഞ്ജാ​ത​ര്‍ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യി പ​രാ​തി. ബ​ഞ്ചാ​ര ഹി​ല്‍​സി​ലെ കെ​ബി​ആ​ര്‍ പാ​ര്‍​ക്കി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ന​ടി​യെ ആ​ക്ര​മി​ച്ച് മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​പ​രി​ച​ത​നാ​യ ഒ​രു വ്യ​ക്തി ശാ​ലു​വി​നോ​ട് കൈ​വ​ശ​മു​ള്ള പ​ണ​വും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ന​ടി ഇ​തി​നെ എ​തി​ർ​ത്ത​തോ​ടെ ക​ല്ല് ഉ​പ​യോ​ഗി​ച്ച് ത​ല​ക്കും മു​ഖ​ത്തി​നും നേ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത് അ​ക്ര​മി സ്ഥ​ലം​വി​ട്ടു. ന​ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു.