കോഴിക്കോട്: കോടഞ്ചേരിയിൽ വനപാലകരെ ഭയന്നോടിയ യുവാവിനെ കാണാനില്ല. കൊടക്കല്ലിങ്കൽ ബിബിനെയാണ് ഞായറാഴ്ച രാത്രി മുതൽ കാണാതായിരിക്കുന്നത്.
വീട്ടിൽ മാനിന്റെ ഇറച്ചിയുണ്ടെന്ന് ആരോപിച്ച് ഞായറാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. 84കാരിയായ വൃദ്ധയും ബിബിനും മാത്രമായിരുന്നു അപ്പോൾ വീട്ടിലുണ്ടായിരുന്നത്. വനപാലകർ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്നും പരാതിയുണ്ട്.
അതേസമയം, വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ നാട്ടുകാരും രംഗത്തെത്തി. ബിബിനു വേണ്ടി നാട്ടുകാരും പോലീസും തെരച്ചിൽ നടത്തുകയാണ്.
ചിറ്റാർ ആവർത്തിക്കുന്നു..! കോഴിക്കോട് വനപാലകരെ ഭയന്നോടിയ യുവാവിനെ കാണാനില്ല
04:40 PM Nov 15, 2021 | Deepika.com