ന​മ്പി നാ​രാ​യ​ണ​ന്‍റെ ഭൂ​മി​യി​ട​പാ​ട്: എ​സ്. വി​ജ​യ​ന്‍റെ ഹ​ർ​ജി ത​ള്ളി

02:25 PM Nov 15, 2021 | Deepika.com
കൊ​ച്ചി: ഭൂ​മി​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​സ്ത്ര​ജ്ഞ​ൻ ന​മ്പി നാ​രാ​യ​ണ​നെ​തി​രേ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ഐ​എ​സ്ആ​ര്‍​ഒ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി എ​സ്. വി​ജ​യ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യാ​ണ് ത​ള്ളി​യ​ത്. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ കോ​ട​തി​യും ഹ​ര്‍​ജി ത​ള്ളി​യി​രു​ന്നു.

ന​മ്പി നാ​രാ​യ​ണ​നും സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ത​മി​ഴ്‌​നാ​ട്ടി​ല്‍ ഭൂ​മി​യി​ട​പാ​ട് ഉ​ണ്ടെ​ന്നാ​ണ് എ​സ്. വി​ജ​യ​ന്‍ ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ച്ച​ത്. 2004 ജൂ​ലൈ 22നാ​ണ് ഭൂ​മി ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​തെ​ന്നും പ​റ​യു​ന്നു. ഭൂ​മി​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ണ്ടെ​ങ്കി​ല്‍ വി​ചാ​ര​ണ കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.