നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചു​ക​യ​റി; കാ​ര്‍ യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക്

12:58 PM Nov 15, 2021 | Deepika.com
കൊ​ച്ചി: നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം. കൊ​ച്ചി ഫൈ​ന്‍ ആ​ര്‍​ട്സ് ഹാ​ളി​ന് സ​മീ​പം തി​ര​ക്കേ​റി​യ റോ​ഡി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ട​ക്കൊ​ച്ചി-​കാ​ക്ക​നാ​ട് റൂ​ട്ടി​ലോ​ടു​ന്ന മ​രി​യ എ​ന്ന ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

ബ​സ് അ​മി​ത വേ​ഗ​ത്തി​ലാ​ണ് എ​ത്തി​യ​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. ആ​ദ്യം കാ​റി​ലും ഓ​ട്ടോ​യി​ലും ഇ​ടി​ച്ച ബ​സ് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ത്ത് മ​ര​ത്തി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. പ​രി​ക്കേ​റ്റ കാ​ർ യാ​ത്രി​ക​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.