തിരുവനന്തപുരം: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എസ്ഡിപിഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനെന്നാണ് സുരേന്ദ്രന്റെ വിമർശനം.
എസ്ഡിപിഐയുമായുള്ള സിപിഎമ്മിന്റെ ചങ്ങാത്തം വെച്ചുപൊറുപ്പിക്കാനാകില്ല. എസ്ഡിപിഐ അക്രമം തടയാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ബിജെപി അതേ നാണയത്തില്‍ പ്രതിരോധിക്കും. ജനങ്ങളെ ഉപയോഗിച്ച് എസ്ഡിപിഐയെ ചെറുക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
എസ്ഡിപിഐയെ ഒതുക്കിയില്ലെങ്കിൽ ബിജെപി അതേ നാണയത്തില്‍ തിരിച്ചടിക്കും: കെ. സുരേന്ദ്രൻ
12:17 PM Nov 15, 2021 | Deepika.com