പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ പന്പ അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും, കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തിച്ചേരുമ്പോള്‍ ഓറഞ്ച് അലര്‍ട്ടും 984.50 മീറ്റര്‍ എത്തിച്ചേരുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതാണെന്നും കളക്ടർ അറിയിച്ചു.
മഴ ശക്തമായതോടെ കക്കി ആനത്തോട് മൂഴിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ 15 സെന്റീമീറ്റർ വീതം ഉയർത്തി. അണക്കെട്ടിൽ നിന്നും വെള്ളം പുറത്തേക്ക് വിട്ടതോടെ പമ്പാ ത്രിവേണിയിൽ വെള്ളംകയറി. പമ്പ അണക്കെട്ടില്‍ ജലനിരപ്പ് 981.55 മീറ്ററെത്തി. ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു.
പമ്പ അണക്കെട്ടില്‍ ബ്ലൂഅലര്‍ട്ട്, ജാഗ്രതാ നിര്‍ദ്ദേശം
05:32 PM Nov 14, 2021 | Deepika.com