കോഴിക്കോട്: നരിക്കുനിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ച രണ്ടര വയസുകാരന്റെ അമ്മയും ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥ്യത്തെ തുടർന്നാണ് ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിരീക്ഷണത്തിലുള്ള 10 കുട്ടികളും ആശുപത്രിയിൽ തന്നെ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് സൂചന. അതേസമയം, ഇവർ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ വീട്ടിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.
ഭക്ഷ്യവിഷബാധയെ തുടർന്ന് കുട്ടി മരിച്ച സംഭവം; അമ്മയും ആശുപത്രിയിൽ
03:02 PM Nov 14, 2021 | Deepika.com