പ​ഞ്ചാ​ബ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സോ​നു സൂ​ദി​ന്‍റെ സ​ഹോ​ദ​രി മ​ത്സ​രി​ക്കും

03:01 PM Nov 14, 2021 | Deepika.com
ച​ണ്ഡീ​ഗ​ഢ്: ബോ​ളി​വു​ഡ് താ​രം സോ​നു സൂ​ദി​ന്‍റെ സ​ഹോ​ദ​രി മാ​ള​വി​ക സൂ​ദ് പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കും. മോ​ഗ​യി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സോ​നു ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ടു​ത്ത​വ​ര്‍​ഷം ആ​ദ്യ​മാ​ണ് പ​ഞ്ചാ​ബി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. എന്നാൽ ഏത് രാഷ്ട്രിയ പാർട്ടിക്കൊപ്പം ചേർന്നായിരിക്കും പ്രവർത്തനമെന്ന് ഇവർ വെളിപ്പെടുത്തിയിട്ടില്ല. നേ​ര​ത്തെ, ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളു​മാ​യി സോ​നു ച​ര്‍​ച്ച​ന​ട​ത്തി​യി​രു​ന്നു.

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു വേ​ണ്ടി​യു​ള്ള ദേ​ശ്കാ മെ​ന്‍റേ​ഴ്‌​സ് പ​ദ്ധ​തി​യു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റാ​യി സോ​നു​വി​നെ കേ​ജ​രി​വാ​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.