താ​മ​ര​ശേ​രി​യി​ൽ വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

12:19 PM Nov 14, 2021 | Deepika.com
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ വ​ള​ര്‍​ത്തു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. അ​മ്പാ​യ​ത്തോ​ടാ​ണ് സം​ഭ​വം. ഫൗ​സി​യ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഫൗ​സി​യ​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

റോ​ഡ് സൈ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഫൗ​സി​യ​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് നാ​യ്ക്ക​ൾ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഫൗ​സി​യ റോ​ഡി​ൽ വീ​ണു. ഇ​തോ‌‌‌​ടെ നാ​യ്ക്ക​ൾ ഇ​വ​രു​ടെ മു​ഖ​ത്തും ശ​രീ​ര​ത്തി​ലും ആ​ക്ര​മി​ച്ചു.

നാ​ട്ടു​കാ​രെ​ത്തി​യാ​ണ് ഫൗ​സി​യ​യെ ര​ക്ഷി​ച്ച​ത്. നാ​ട്ടു​കാ​ര്‍ നാ​യ്ക്ക​ളെ വ​ടി​കൊ​ണ്ട് അ​ടി​ച്ചു​വെ​ങ്കി​ലും അ​വ പി​ന്‍​വാ​ങ്ങി​യി​ല്ല. ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ഫൗ​സി​യ​യെ ര​ക്ഷി​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍​ക്ക് സാ​ധി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ മൂ​ന്ന് നാ​യ്ക്ക​ളു​ടെ ഉ​ട​മ​യാ​യ റോ​ഷ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​യ്ക്ക​ള്‍ നേ​ര​ത്തെ​യും ആ​ളു​ക​ളെ ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.