ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് ജലനിരപ്പ് ഉയര്‍ന്നത്. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത് 4,056 ഘനയടി വെള്ളമാണ്.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി
10:55 AM Nov 14, 2021 | Deepika.com