ക​ള​മ​ശേ​രി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ലോ​റി ഡ്രൈ​വ​ർ മ​രി​ച്ചു

10:16 AM Nov 14, 2021 | Deepika.com
കൊ​ച്ചി: ക​ള​മ​ശേ​രി​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ലോ​റി ഡ്രൈ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി ത​ങ്ക​രാ​ജ്(72)​ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ക​ള​മ​ശേ​രി അ​പ്പോ​ളോ ട​യേ​ഴ്‌​സി​ന് മു​ന്നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ലി​ല്‍ ത​ങ്ക​രാ​ജ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സു​മെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.

ത​ങ്ക​രാ​ജി​നെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ലി​ല്‍ വ​ലി​യ ക​ല്ല് ത​ങ്ക​രാ​ജി​ന്‍റെ ശ​രീ​ര​ത്തി​ല്‍ പ​തി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ക​ള​മ​ശേ​രി​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.