പേരൂർക്കട: അനുമതിയില്ലാതെ ദൃശ്യം പകർത്തിയെന്ന വനിതാ ജീവനക്കാരിയുടെ പരാതിയിൽ പേരൂർക്കട പോലീസ് കേസെടുത്തു. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരനെതിരേയാണ് കേസ്.
കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം. വനിതാ ജീവനക്കാരിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പേരൂർക്കട സിഐ അറിയിച്ചു.
അനുമതിയില്ലാതെ ഫോട്ടോയെടുത്തു: യുവാവിനെതിരെ കേസ്
06:44 AM Nov 14, 2021 | Deepika.com