മുംബൈ: മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. ബാന്ദ്രാ പോലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഫോൺ വിളിച്ചയാളെ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
സന്ദേശം ലഭിച്ചതിന് പിന്നാലെ നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. മറ്റ് സുരക്ഷാ ഏജൻസികളെയും വിവരം അറിയിച്ചുവെന്നും മുംബൈ റെയിൽവേ പോലീസ് കമ്മീഷണർ അറിയിച്ചു.
മുംബൈയിൽ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
11:10 PM Nov 13, 2021 | Deepika.com