പണിവരുന്നുണ്ട്..! മാസ്ക് ധരിക്കാത്തതിന് ജോജുവിനെതിരേ കേസ്, 500 രൂപ പിഴയൊടുക്കണം
07:40 PM Nov 13, 2021 | Deepika.com
കൊച്ചി: നടൻ ജോജു ജോർജിനെതിരേ കേസെടുത്ത് മരട് പോലീസ്. കൊച്ചിയിലെ കോൺഗ്രസ് ഉപരോധ സമരത്തിനെതിരേ മാസ്ക് ധരിക്കാതെ പ്രതിഷേധിച്ചതിലാണ് കേസെടുത്തത്. ജോജു 500 രൂപ പിഴയൊടുക്കണമെന്ന് പോലീസ് അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി.