ചൊ​വ്വാ​ഴ്ച വ​രെ മ​ഴ ക​ന​ക്കും; എ​ല്ലാ ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ടി​ന് സ​മാ​ന​മാ​യ മു​ന്നൊ​രു​ക്കം

05:52 PM Nov 13, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കം വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

തെക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഞാ​യ​റാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ആ​ൻ​ഡ​മാ​ൻ തീ​ര​ത്ത് പു​തി​യ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ട​താ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന് കാ​ര​ണം.