ശമ്പളമില്ല; തലമൊട്ടയടിച്ച് പ്രതിഷേധം
04:04 PM Nov 13, 2021 | Deepika.com
മലപ്പുറം: ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതിൽ പ്രതിഷേധിച്ച് കഐസ് ആർടിസി ജീവനക്കാരൻ തലമൊട്ടയടിച്ചു. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരൻ കെ.ഡി.തോമസാണ് തെരുവിൽ തലമുണ്ഡനം ചെയ്തത്. നിലമ്പൂർ ഡിപ്പോയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം.