ശ​ബ​രി​മ​ല​യി​ൽ താ​ത്കാ​ലി​ക ബെ​യ്‌​ലി പാ​ലം നി​ർ​മി​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി

03:19 PM Nov 13, 2021 | Deepika.com
കൊ​ച്ചി: ശ​ബ​രി​മ​ല പ​മ്പ ഞു​ണ​ങ്ങാ​റി​ന് കു​റു​കെ താ​ത്കാ​ലി​ക ബെ​യ്‌​ലി പാ​ലം നി​ർ​മി​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി. ബെ​യ്‌​ലി പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ര​സേ​ന യൂ​ണി​റ്റി​ന് അ​ടി​യ​ന്ത​ര​മാ​യി അ​പേ​ക്ഷ ന​ൽ​കാ​നും കോ​ട​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ് ആ​ര് വ​ഹി​ക്കും എ​ന്ന​തി​നെ​ച്ചൊ​ല്ലി സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും ത​ർ​ക്കം തു​ട​രു​ക​യാ​ണ്. നി​ർ​മാ​ണ​ച്ചെ​ല​വ് ദേ​വ​സ്വം ബോ​ർ​ഡ് വ​ഹി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ർ​ക്കാ​ർ.

എ​ന്നാ​ൽ പാ​ല​ത്തി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല ജ​ല​വി​ഭ​വ​മ​വ​കു​പ്പി​ന് ആ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രാ​ണ് ചെ​ല​വ് വ​ഹി​ക്കേ​ണ്ട​തെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് കോ​ട​തി​യി​ൽ നി​ല​പാ​ടെ​ടു​ത്തു. ഇ​ക്കാ​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഞു​ണ​ങ്ങാ​റി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ണി​ത താ​ത്കാ​ലി​ക പാ​ലം ഒ​ഴു​ക്കി പോ​യി​രു​ന്നു.