ക​ന്യാ​കു​മാ​രി - തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

12:54 PM Nov 13, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി - തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ര​ണ്ട് ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും പ​ത്ത് ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി.

ക​ന്യാ​കു​മാ​രി-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ

1. 16366 - നാ​ഗ​ർ​കോ​വി​ൽ - കോ​ട്ട​യം പാ​സ​ഞ്ച​ർ (13/11/21)

2. 16127 - ചെ​ന്നൈ എ​ഗ്‌​മോ​ർ - ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് (14/11/21)

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​ത്

1. 16525 - ക​ന്യാ​കു​മാ​രി -ബം​ഗ​ളൂ​രു ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് തു​ട​ങ്ങും, തി​രി​കെ തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും

2. 16723 - ചെ​ന്നൈ എ​ഗ്‌​മോ​ർ - കൊ​ല്ലം അ​ന​ന്ത​പു​രി എ​ക്സ്പ്ര​സ് നാ​ഗ​ർ​കോ​വി​ൽ വ​രെ മാ​ത്രം, ഇ​ന്ന​ത്തെ ട്രെ​യി​ൻ നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന്

3. 22627 - തി​രു​ച്ചി - തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ർ​സി​റ്റി നാ​ഗ​ർ​കോ​വി​ൽ വ​രെ മാ​ത്രം, ഇ​ന്ന​ത്തെ ട്രെ​യി​ൻ നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന്

4. 16128 - ഗു​രു​വാ​യൂ​ർ - ചെ​ന്നൈ എ​ഗ്‌​മോ​ർ എ​ക്സ്പ്ര​സ് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും

5. 16650 - നാ​ഗ​ർ​കോ​വി​ൽ - മം​ഗ​ളു​രു പ​ര​ശു​റാം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് തു​ട​ങ്ങും

6. 12666 - ക​ന്യാ​കു​മാ​രി - ഹൗ​റ പ്ര​തി​വാ​ര തീ​വ​ണ്ടി നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന്

7. 12633 - ചെ​ന്നൈ എ​ഗ്‌​മോ​ർ - ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ് നാ​ഗ​ർ​കോ​വി​ൽ വ​രെ മാ​ത്രം.