പൊന്നുപോലെ നോക്കി ജയിലിൽ..! ഫൈസലിന്‍റെയും വർഷയുടെയും ടിക്‌ടോക് തിരിച്ചടിച്ചു

12:28 PM Nov 13, 2021 | Deepika.com
ആ​ലു​വ: ടി​ക് ടോ​ക്കു​ക​ൾ ഹി​റ്റാ​കു​ന്ന ന്യൂ ​ജ​ന​റേ​ഷ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ ഇ​വി​ടെ കു​പ്ര​സി​ദ്ധി​യി​ലൂ​ടെ ഹി​റ്റാ​വു​ക​യാ​ണ് ഒ​രു വീ​ഡി​യോ. ക​ഞ്ചാ​വ് ക​ട​ത്തു കേ​സി​ൽ ജയിലിൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ ടി​ക് ടോ​ക്ക് എ​ന്ന പേ​രി​ലാ​ണ് ഈ ​വീ​ഡി​യോ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

കാ​ല​ടി ഒ​ക്ക​ൽ പ​ടി​പ്പു​ര​യ്ക്ക​ൽ ഫൈ​സ​ൽ, തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ വ​ർ​ഷ എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ന​വം​ബർ എ​ട്ടി​ന് ക​ഞ്ചാ​വു​മാ​യി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

റൂ​റ​ൽ ജി​ല്ലാ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്ക് സെ​പ്ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​കി​നു ല​ഭി​ച്ച ര​ഹ​സ്യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ​ പാ​ത​യി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ അ​തി​ർ​ത്തി​യാ​യ അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ണ്ട് കി​ലോ​യു​ടെ പ്ര​ത്യേ​കം പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ഡി​ക്കി​യി​ലും സീ​റ്റു​ക​ൾ​ക്കി​ട​യി​ലു​മാ​യി കാ​റു നി​റ​യെ ക​ഞ്ചാ​വു​മാ​യി​ട്ടാ​ണ് ദ​ന്പ​തി​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്. സം​ഘ​ത്ത​ല​വ​ൻ പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി അ​ന​സും അ​ന്ന് അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​ങ്ക​മാ​ലി ജ​ഐ​ഫ്സി​എം കോ​ട​തി ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

പ​ത്ര-​ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​വ​രു​ടെ ഫോ​ട്ടോ​യും വാ​ർ​ത്ത​ക​ളും വ​ന്നു പോ​യ​താ​ണ്. ഇ​പ്പോ​ൾ ഇ​വി​ടെ വൈ​റ​ലാ​കു​ന്ന​ത് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​തി​നു മു​ന്പ് ചെ​യ്ത ടി​ക് ടോ​ക്കി​ന്‍റെ​തെ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ്.

പൊ​ന്നു​പോ​ലെ നോ​ക്കി കൊ​ള്ളാ​മെ​ന്നു കാ​മു​ക​ൻ വാ​ക്കു ത​ന്നി​ട്ടു​ണ്ടെ​ന്നു വർഷ പറയുന്നതാണ് വീ​ഡി​യോ​യു​ടെ ഇ​തി​വൃ​ത്തം. കഞ്ചാവ് കേസിൽ ജയിലിൽ കിടക്കുന്ന ഈ അവസ്ഥയിൽ, പൊ​ന്നു പോ​ലെ ത​ന്നെ​യ​ല്ലേ നോ​ക്കി​യ​തെ​ന്നു ക​ളി​യാ​ക്കു​ന്ന ക​മ​ന്‍റോ​ടു കൂ​ടി​യാ​ണ് ടി​ക് ടോ​ക്ക് പ്ര​ച​രി​ക്കു​ന്ന​ത്.

ദ​ന്പ​തി​ക​ൾ പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് ക​ട​ത്തു കേ​സി​ന്‍റെ വി​വ​ര​ങ്ങ​ള​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തു പ്രചരിക്കുന്നത്.