സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന

11:14 AM Nov 13, 2021 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,610 രൂ​പ​യും പ​വ​ന് 36,880 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1,867 ഡോ​ള​റാ​യി. ഇ​താ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണം.

വ്യാ​ഴാ​ഴ്ച പ​വ​ന് 560 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്നും വി​ല വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.