മു​ല്ല​പ്പെ​രി​യാ​ർ: കേ​ര​ള​ത്തി​ന്‍റേ​ത് ത​ട​സ മ​നോ​ഭാ​വ​മെ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ ത​മി​ഴ്നാ​ട്

09:01 AM Nov 13, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​റി​ലെ ബേ​ബി ഡാ​മി​നു സ​മീ​പ​ത്തെ മ​രം​മു​റി​ക്കാ​നു​ള്ള അ​നു​മ​തി റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ ത​മി​ഴ്‌​നാ​ട് സു​പ്രീം​കോ​ട​തി​യി​ൽ. കേ​ര​ള​ത്തി​ന്‍റേ​ത് ത​ട​സ മ​നോ​ഭാ​വ​മാ​ണെ​ന്നാ​ണ് ത​മി​ഴ്‌​നാ​ടി​ന്‍റെ കു​റ്റ​പ്പെ​ടു​ത്ത​ൽ.

മു​ല്ല​പ്പെ​രി​യാ​ർ കേ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ടി​ന്‍റെ കു​റ്റ​പ്പെ​ടു​ത്ത​ൽ.

കേ​ര​ള​ത്തി​ന്‍റെ ല​ക്ഷ്യം സു​ര​ക്ഷ​യേ​യും ഉ​ചി​ത​മാ​യ പ​രി​പാ​ല​ന​ത്തേ​യും ത​ട​സ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണെ​ന്നും ത​മി​ഴ്‌​നാ​ട് ആ​രോ​പി​ച്ചു. ബേ​ബി ഡാ​മി​ലെ മ​രം മു​റി​ക്കാ​നു​ള്ള അ​നു​മ​തി റ​ദ്ദാ​ക്കി​യ​ത് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ത​മി​ഴ്‌​നാ​ട് ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ളം ഹാ​ജ​രാ​ക്കി​യ​ത് വ്യാ​ജ യു​എ​ൻ റി​പ്പോ​ർ​ട്ടാ​ണെ​ന്നും ത​മി​ഴ്‌​നാ​ട് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം മു​ല്ല​പ്പെ​രി​യാ​ർ കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.