മ​ത​പ​രി​വ​ർ​ത്ത​ന വി​രു​ദ്ധ​നി​യ​മം ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി

11:42 PM Nov 12, 2021 | Deepika.com
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മ​ത​പ​രി​വ​ർ​ത്ത​ന വി​രു​ദ്ധ നി​യ​മം ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ. ഇ​തേ​ക്കു​റി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ഠി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ൻ ത​ന്നെ മ​ത​പ​രി​വ​ർ​ത്ത​ന വി​രു​ദ്ധ നി​യ​മം രൂ​പീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ത​പ​രി​വ​ർ​ത്ത​നം നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മീ​പി​ച്ച സ​ന്യാ​സി​മാ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ​ക്കു ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​വി​ധ ഹൈ​ന്ദ​വ മ​ത സം​ഘ​ട​ന​ക​ളി​ലെ 50 ല​ധി​കം പ്ര​തി​നി​ധി​ക​ൾ ബൊ​മ്മൈ​യെ കാ​ണു​ക​യും നി​യ​മ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്ന് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച ഹി​ന്ദു ജ​ന​ജാ​ഗ്ര​തി സ​മി​തി ക​ൺ​വീ​ന​ർ മോ​ഹ​ന ഗൗ​ഡ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ൽ സ്കൂ​ളു​ക​ളും ആ​ശു​പ​ത്രി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.