റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ലെ സം​ഘ​ർ​ഷം; അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി

11:30 PM Nov 12, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ക​ര്‍​ഷ​ക​റാ​ലി​ക്കി​ടെ​യു​ണ്ടാ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ 83 പേ​ര്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​മെ​ന്ന് പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍. ഓ​രോ​രു​ത്ത​ര്‍​ക്കും ര​ണ്ടു​ല​ക്ഷം രൂ​പ സ​ഹാ​യ​ധ​ന​മാ​യി ന​ല്‍​കു​മെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത്ത് സിം​ഗ് ച​ന്നി അ​റി​യി​ച്ചു.

രാ​ജ്യം ഞെ​ട്ടി​യ സം​ഭ​വ​മാ​ണ് ജ​നു​വ​രി 26ന് ​റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ല്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് അ​ര​ങ്ങേ​റി​യ​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ഷ​ക​ര്‍ ന​ട​ത്തി​യ ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ വ​ലി​യ അ​ക്ര​മം ന​ട​ന്നു.

നൂ​റു​ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ റെ​ഡ്‌​ഫോ​ര്‍​ട്ടി​ല്‍ പോ​ലീ​സും സു​ര​ക്ഷാ​സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ടി. നി​ര​വ​ധി പേ​ര്‍​ക്ക് സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 83 പേ​രെ​യാ​ണ് ഡ​ല്‍​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.